പ്ലസ് വൺ പ്രവേശനം തിങ്കളാഴ്ച വരെ: സമയപരിധി നീട്ടി ഹൈക്കോടതിയുടെ ഉത്തരവ്

അഭിറാം മനോഹർ| Last Modified വെള്ളി, 22 ജൂലൈ 2022 (16:38 IST)
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകീട്ട് അഞ്ച് വരെ നീട്ടി. സിബിഎസ്ഇ വിദ്യാർഥികൾക്ക് കൂടി അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മലപ്പുറം സ്വദേശികളായ രണ്ട് സിബിഎസ്ഇ വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇനിയും സമയം നീട്ടിനൽകാനാവില്ലെന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. സമയം നീട്ടി നൽകുന്നത് അധ്യയന വർഷത്തെ അപ്പാടെ താളം തെറ്റിക്കുമെന്ന വാദമാണ് സർക്കാർ മുന്നോട്ട് വെച്ചത്.

27 മുതൽ അടുത്തമാസം 11 വരെയായി അലോട്ട്മെൻ്റ് നടത്തി അടുത്ത മാസം 17ന് ക്ലാസ് തുടങ്ങാനായിരുന്നു മുൻതീരുമാനം. 4.25 ലക്ഷം വിദ്യാർഥികളാണ് ഇതുവരെ അപേക്ഷിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :