നയതന്ത്ര പാഴ്സലിലൂടെ കടത്തിയത് 200 കിലോ സ്വർണം, ലോക്‌ഡൗൺ കാലത്ത് മാത്രം 70 കിലോ കടത്തി

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 18 ജൂലൈ 2020 (15:51 IST)
സന്ദീപും സ്വപ്നയും സരിത്തും ചേർന്ന് നയതന്ത്ര പാഴ്സൽ വഴി കടത്തിയത് 200 കിലോ സ്വർണം. ലോക്‌ഡൗൺ കാലത്ത് മാത്രം പല തവണകളായി 70 കിലോ സ്വർണമാണ് കടത്തിയത്. കൃത്യമായ പരീക്ഷണം നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയായിരുന്നു നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്ത്. 2019 മെയിലാണ് ഇതിനായുള്ള ആസൂത്രണം ആരംഭച്ചത്. സന്ദീപിന്റേതായിരുന്നു ആശയം. തിരുവനന്തപുരത്തെ ഫ്ലാറ്റുകളിലും ഹോട്ടൽ മുറികളിലുംവച്ചായിരുന്നു പ്ലാനിങ്.

നയതന്ത്ര പാഴ്സൽ വഴിയുള്ള കടത്ത് പിടിയ്ക്കപ്പെടുമോ എന്നത് ആദ്യം പരിശോധിച്ചു. ഇതിനായി എമേർജെൻസിൽ ലൈറ്റും മിഠായികളും, ഈന്തപ്പഴവുമടങ്ങിയ ഒരു പാഴ്സൽ ആദ്യം അയച്ചു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു അത്. സംഗതി വിജയിച്ചതോടെ ദീർഘകാലത്തേയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കി. 20 ലധികം തവണകളായി 200 കിലോ സ്വർണമാണ് പിടിയ്ക്കപ്പെടുന്നത് വരെ ഇവർ കടത്തിയത്.

ഈ വർഷം ജൂണിൽ തന്നെ ആദ്യം 3.5 കിലോ സ്വർണം കടത്തി. പിന്നീട് 5 കിലോ,7 കിലോ വീതം രണ്ട് തവണ എന്നിങ്ങനെ സ്വർണക്കടത്ത് തുടർന്നു, മുഹമ്മദ് ശാഫിയ്ക്ക് മാത്രം രണ്ട് തവണകളായി 68 കിലോ സ്വർണം കൊണ്ടുവന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. 30 കിലോ സ്വർണം അയച്ച പാഴ്സലാണ് പിടിയ്ക്കപ്പെട്ടത്. സന്ദീപിന്റെ നേതൃത്വത്തിൽ പണം സമാഹരിച്ച് ഹവാല ശൃംഖല വഴി ദുബായിൽ ഫൈസൽ ഫരീദിന് എത്തിയ്ക്കും. ഫൈസൽ സ്വർണൻ വാങ്ങി വ്യാജ ഓതറൈസേഷൻ ഉപയോഗിച്ച് നയതന്ത്ര പാഴ്സൽ അയയ്ക്കും. ഇതായിരുന്നു കടത്തിന്റെ രീതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :