അടുത്ത ഓണം ഉണ്ണാം... തമിഴന്റെ പച്ചക്കറിയില്ലാതെ...!

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (19:49 IST)
ദിവസേന 2000 ടൺ പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നു വാങ്ങുന്ന കേരളത്തെ പൂർണമായും സ്വയംപര്യാപ്‌തമാക്കാനും ഓണത്തിനുള്ള പച്ചക്കറി മുഴുവൻ ഇവിടെ വിളിയിക്കാനുമുള്ള ദൗത്യം കൃഷിവകുപ്പ് തുടങ്ങുന്നു.
ഓണക്കാലത്തു മാത്രം 10,000 ടൺ പച്ചക്കറിയാണ് തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്ക് ഒഴുകുന്നത്. ഇത്രയധികം പച്ചക്കറി ഇവിടെ ഉൽപാദിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയാണെങ്കിലും നേടിയെടുക്കുമെന്ന് ആത്മവിശ്വാസത്തിലാണ് കൃഷിവകുപ്പ്.

ഇതിന്റെ ഭാഗമായി 50 ലക്ഷം വീടുകളിലേക്ക് പച്ചക്കറിവിത്തുകൾ എത്തിക്കുകയെന്ന യജ്‌ഞത്തിലാണ് സർക്കാർ. 15 ലക്ഷം ഗ്രോ ബാഗുകളും നൽകും. 800 ക്ലസ്‌റ്ററുകളെയും ഉൽപാദനത്തിൽ പങ്കാളികളാക്കും. 15 ഇടങ്ങളിൽ വിപുലമായ നഴ്‌സറികളും 800 റയിൻ ഷെൽറ്ററുകളും സ്‌ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ സന്നദ്ധ സംഘടനകൾ വഴി പച്ചക്കറി കൃഷി ജനങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്.

രാസ കീടനാശിനികള്‍ക്ക് പകരമായി പുകയിലക്കഷായവും പരമ്പരാഗത കീട നിയന്ത്രണ മാര്‍ഗങ്ങളും ജൈവ വളമുപയോഗിച്ചുള്ള വളപ്രയോഗവുമാണ് ഈ കൃഷിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലക്ഷ്യം വിജയിച്ചാല്‍ വിഷലിപ്തമല്ലാത്ത പച്ചക്കറി കൂട്ടി ഇത്തവണത്തെ ഓണം നമുക്ക് വിശ്വസിച്ച് വയറുനിറയെ കഴിക്കാം. നിലവില്‍ കേരളത്തിനാവശ്യമായ പച്ചകറിയുടെ 70 ശതമാനവും ഇവിടെത്തന്നെയാണ് ഉത്പാദിപ്പിക്കുന്നത്.

20 ലക്ഷം ടണ്ണാണ് കേരളത്തിനു വേണ്ടത്. ഇതിൽ 17 ലക്ഷവും ഇപ്പോൾ നമ്മൾ ഉൽപാദിപ്പിക്കുന്നുണ്ട്. മൂന്നു ലക്ഷം ടൺ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യം കൂടി കടന്നാല്‍ കേരളം സമ്പൂര്‍ണ പച്ചക്കറി ഉത്‌പാദനത്തില്‍ സ്വയം പര്യാപ്തരാകും. കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട് ഇപ്പോൾ തന്നെ കൃഷി ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ പച്ചക്കറികൂടി വിപണിയിലെത്തുന്നതൊടെ ഓണവിപണിയില്‍ കടുത്ത മത്സരം ഉണ്ടാകുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ...

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി
ചെറിയ കുറങ്ങൾ സംബന്ധിച്ച് ഉള്ള കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി ...

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: ...

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: പോലീസ് പിടിച്ച കള്ളനെ കണ്ട് വീട്ടമ്മയും ഞെട്ടി
പരാതി ലഭിച്ചതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷംനയുടെ ഭര്‍ത്താവ് ഷെഫീഖ് ഇവരുമായി ...

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, ...

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, പിണറായി വിജയൻ പിബിയിൽ തുടരും
ഇ എം എസ് നമ്പൂതിരിപ്പാടിന് ശേഷം കേരളഘടകത്തില്‍ നിന്നും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ...

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ...

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ദുർബലമാകുന്നു, പാർട്ടി കോൺഗ്രസിൽ സ്വയം വിമർശനം
ഭൂസമരങ്ങള്‍ ഉള്‍പ്പടെ അടിസ്ഥാന വിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ബഹുജന ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്
വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ...