ചെന്നൈ|
jibin|
Last Modified ബുധന്‍, 10 ജൂണ്‍ 2015 (08:11 IST)
ഉപതെരഞ്ഞെടുപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ ചെന്നൈ ആര് കെ നഗറില്‍ മല്‍സരിക്കാന്‍ സിപിഐ മാത്രം. സിപിഐ സ്ഥാനാര്‍ത്ഥി മഹേന്ദ്രന് ഇന്നലെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മൊത്തം 34 പേര് ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഇന്നായിരിക്കെ ഡിഎംകെ, പിഎംകെ, എംഐഡിഎംകെ, വികെസി, ടിഎംസി,
തുടങ്ങിയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി.
വോട്ടെടുപ്പ് നീതിപൂര്‍വമാകില്ലെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. മണ്ഡലത്തില്‍ അണ്ണാ ഡി എം കെ വോട്ടര്‍മാര്‍ക്കിടയില്‍ പണം വിതരണം ചെയ്യുന്നുണ്ടെന്നും അവര്‍ ആരോപിക്കുന്നു.