എ കെ ജെ അയ്യർ|
Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (17:02 IST)
തിരുവനന്തപുരം :
ബംഗളൂരു
മലയാളികൾക്ക് ആശ്വാസമായി ഒരു സ്പെഷ്യൽ
ട്രെയിൻ കൂടി റെയിൽവേ അനുവദിച്ചു. ഓണത്തിരക്ക് തുടങ്ങുന്ന സെപ്തംബർ 13ന് കർണ്ണാടകയിലെ ഹുബ്ബള്ളിയിൽ നിന്ന് കൊച്ചുവേളിയിലേക്കാണ് പ്രത്യേക ട്രെയിൻ സർവീസ്.
ഇതിലേക്കുള്ള റിസർവേഷൻ തുടങ്ങിക്കഴിഞ്ഞു.
വെള്ളിയാഴ്ച രാവിലെ 6.55ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.10ന് ട്രെയിൻ ബെഗളൂരുവിലെത്തും. ശനിയാഴ്ച രാവിലെ 6.45നാണ് കൊച്ചുവേളിയിലെത്തുക.
തിരിച്ച് കൊച്ചുവേളിയിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.50ന് ഹുബ്ബള്ളിയിലേക്കും ട്രെയിൻ യാത്ര തിരിക്കും. പ്രധാന സ്റ്റേഷൻകളിൽ സ്റ്റോപ്പുണ്ടാവും.