നിഹാരിക കെ.എസ്|
Last Modified ഞായര്‍, 24 ഓഗസ്റ്റ് 2025 (18:30 IST)
ഇത്തവണത്തെ ഓണത്തിന് മലയാളികൾക്ക കേരളത്തിൽ എത്താൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നിരവധി ട്രെയിനുകൾ ഓടിക്കുമെന്ന് ഇന്ത്യൻ റെയിൽവേ അധികൃതർ.
കഴിഞ്ഞ ജൂലൈ മുതൽ തന്നെ സർവീസ് തുടങ്ങിയ സ്പെഷ്യൽ ട്രെയിനുകളടക്കം 92 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചതെന്ന് ദക്ഷിണ റെയിൽവെ വക്താവ് അറിയിച്ചു.
ചെന്നൈയിൽ നിന്ന് ആറ് സർവീസുകളും മംഗളൂരുവിലേക്ക് 22 സർവീസുകളും ബെംഗളൂരുവിലേക്ക് 18 സർവീസുകളും വേളാങ്കണ്ണിയിലേക്ക് 10 സർവീസുകളും പാട്‌നയിലേക്ക് 36 സർവീസുകളും ഓണത്തോട് അനുബന്ധിച്ച് നടത്തുന്നുണ്ടെന്നാണ് അറിയിപ്പ് റയിൽവേയുടെ അറിയിപ്പിൽ പറയുന്നത്. മറ്റു വിശദ വിവരങ്ങൾ അറിവായിട്ടില്ല.