1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onam Kit UDF Government VD Satheesan

സതീശൻ സർക്കാരിന് സകലതും താളം തെറ്റുന്നു; ഓണക്കിറ്റ്, സ്‌പെഷ്യൽ അരി വിതരണം പാളി

Onam Kit, UDF Government, VD Satheesan, Satheesan Onam Kit, Onam Kitt Crisis
VD Satheesan

വി.ഡി.സതീശൻ സർക്കാരിന്റെ ഓണക്കിറ്റ് വിതരണവും സ്‌പെഷ്യൽ അരി വിതരണവും പാളുന്നു. മുൻ സർക്കാരിനെ പോലെ കൃത്യതയോടെ വിതരണം ചെയ്യാൻ യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ലെന്ന് പരക്കെ വിമർശനവും ഉയരുന്നു. 
 
കിറ്റ് വിതരണം 
 
ഓഗസ്റ്റ് 10 തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. 6,09,305 പേർക്കായി 53 കോടി രൂപയുടെ 16 ഇന കിറ്റ് നൽകുമെന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ അത്തം കഴിഞ്ഞിട്ടും റേഷൻ കടകളിൽ കിറ്റുകൾ പൂർണമായി എത്തിയിട്ടില്ല. നിലവിൽ രണ്ട് ലക്ഷം കിറ്റുകൾ മാത്രമാണ് റേഷൻ കടകളിൽ എത്തിയിരിക്കുന്നതെന്നാണ് കണക്കുകൾ. കിറ്റുകൾ വാങ്ങാൻ റേഷൻ കടകളിലെത്തുന്നവർ മടങ്ങി പോകേണ്ട അവസ്ഥയാണ്. 
സ്‌പെഷ്യൽ അരി വിതരണവും പ്രതിസന്ധിയിൽ 
 
സംസ്ഥാനത്ത് അരിവില കുതിച്ചുയരുമ്പോൾ റേഷൻ കടകളിലൂടെയുള്ള സ്‌പെഷ്യൽ അരിവിതരണമാണ് സാധാരണക്കാർക്ക് ഏക ആശ്രയം. എന്നാൽ അരിവിതരണവും അവതാളത്തിലായി. ആവശ്യമായ അരി എത്തിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നാണ് ആരോപണം. മാത്രമല്ല ലക്ഷകണക്കിനു സാധാരണക്കാർക്ക് ഇത്തവണ സ്‌പെഷ്യൽ അരി നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. 
 
പാക്കിങ് പ്രതിസന്ധി 
 
സപ്ലൈകോ ഗോഡൗണുകളിലെ പാക്കിങ് പ്രതിസന്ധിയിലായതാണ് കിറ്റ് വിതരണം താറുമാറാക്കിയത്. മാത്രമല്ല ആവശ്യമായ ഉത്പന്നങ്ങൾ ഗോഡൗണിൽ എത്തുന്നുമില്ല. 
 
എൽഡിഎഫ് സർക്കാർ ചെയ്തത് 
 
2018-ലെ പ്രളയകാലത്തും കോവിഡ് പ്രതിസന്ധി സമയത്തും ഓണക്കിറ്റ് മുടങ്ങിയിരുന്നില്ല. 2022-ൽ വിതരണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ 68 ലക്ഷം കുടുംബങ്ങൾക്ക് കിറ്റ് നൽകിയിരുന്നു. 2025-ലും മഞ്ഞ കാർഡ് കുടുംബങ്ങൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി 6,32,910 ഓണക്കിറ്റുകളാണ് എൽഡിഎഫ് സർക്കാർ വിതരണം ചെയ്തത്. 42.83 കോടി രൂപയായിരുന്നു ഇതിന് ചെലവായത്. അത്തത്തിന് മുൻപ് തന്നെ എൽഡിഎഫ് സർക്കാരിന്റെ സമയത്ത് ഗോഡൗണുകളിൽ പാക്കിങ് പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു. Also Read: 18-ാം നമ്പർ ജേഴ്‌സിയിൽ 'കോലി മാജിക്' തുടങ്ങിയിട്ട് 18 വർഷം
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
യാത്രാസൗകര്യമില്ലാതെ വൈഷ്‌ണോ ദേവിയിലേക്ക് 15 കിലോമീറ്റര്‍ നടക്കേണ്ടിവന്നു; സഞ്ചാരികള്‍ക്ക് 5 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്