ജോലി സമയത്ത് പൂക്കളം ഒരുക്കലും കച്ചവടവും വേണ്ടെന്ന് സര്‍ക്കാര്‍ ജീവനക്കാരോട് മുഖ്യമന്ത്രി

ഓണത്തിന്റെ പേരിൽ സർക്കാർ ഓഫീസുകളിൽ ചന്ത നടത്താന്‍ അനുവദിക്കില്ല - മുഖ്യമന്ത്രി

  onam celebration , pinarayi vijayan , onam , government , office , പിണറായി വിജയൻ , ഓണം സെലിബ്രേഷന്‍ , ആഘോഷം , ഓണച്ചന്ത , സര്‍ക്കാര്‍
തിരുവനന്തപുരം| jibin| Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (20:55 IST)
ഓണത്തിന്റെ പേരിൽ സർക്കാർ ഓഫീസുകളിൽ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫിസുകള്‍ കച്ചവട കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ല. സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്തുപോയി വാങ്ങണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഓണത്തിന്റെ പേരിൽ സർക്കാർ ഓഫീസുകളിൽ നടത്തുന്ന കച്ചവടം അനുവദിക്കില്ല. ഓഫീസ് സമയങ്ങളിൽ ഉദ്യോഗസ്‌ഥർ സാധനം വാങ്ങുന്നതിനായി ഇത്തരം ചന്തകളിൽ പോകുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

സർക്കാർ ഉദ്യോഗസ്‌ഥർക്കു സാധനം വാങ്ങാൻ ധാരാളം സമയം അല്ലാതെ തന്നെ ലഭിക്കുന്നുണ്ട്. അതുപോലെ തന്നെ ഓഫീസ് സമയത്തു പൂക്കളം ഒരുക്കി സർക്കാർ ഓഫീസുകളിൽ ഓണാഘോഷം നടത്താൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ, മുഖ്യമന്ത്രിയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ജോലി സമയം നഷ്ടപ്പെടുത്താതെ സർക്കാർ ഓഫിസുകളിൽ ഓണപ്പൂക്കളം ഇടുന്നതിൽ എന്തു തെറ്റാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :