അറിഞ്ഞില്ലേ, ഇനി പോസ്റ്റ്മാനെ കാത്തിരിക്കേണ്ട; പെന്‍ഷന്‍ സഹകരണ സംഘങ്ങള്‍ വീട്ടിലെത്തിക്കും

ഇനി പോസ്റ്റ്മാനെ കാത്തിരിക്കേണ്ട; പെന്‍ഷന്‍ സഹകരണ സംഘങ്ങള്‍ വീട്ടിലത്തെിക്കും

priyanka| Last Updated: വെള്ളി, 26 ഓഗസ്റ്റ് 2016 (14:30 IST)

തെരഞ്ഞെടുപ്പ് കാലത്ത് സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ഉന്നയിച്ചിരുന്ന പ്രധാന പ്രശ്‌നം ക്ഷേമ പെന്‍ഷന്‍ ആയിരുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന ക്ഷേമ പെന്‍ഷനുകള്‍ പോസ്റ്റ് ഓഫീസില്‍ പോയി മണിക്കൂറുകളോളം കാത്തു നിന്ന് വാങ്ങേണ്ട ഗതികേട് ജനങ്ങള്‍ ജനപ്രതിനിധികളെ അറിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനവും പെന്‍ഷന്‍ പ്രശ്‌നങ്ങളുടെ പരിഹാരം തന്നെയായിരുന്നു. ഇനി മുതല്‍ സഹകരണ സംഘങ്ങളായിരിക്കും പെന്‍ഷന്‍ തുക വീട്ടിലെത്തിക്കുക.

ഇതിന്റെ ഭാഗമായി ബിപി നഗര്‍ മണിവീണ വീട്ടിലെത്തി പി കൃഷ്ണന്‍ കുട്ടിക്ക് മന്ത്രി എസി മൊയ്തീന്‍ പെന്‍ഷന്‍ തുക വീട്ടിലെത്തിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലാ സഹകരണ ബാങ്കുകളിലേക്കും 50 കോടി രൂപ വീതം പെന്‍ഷന്‍ വിതരണം ചെയ്യാനായി അയച്ചിട്ടുണ്ടെന്നും പോസ്റ്റ്മാനെ കാത്തിരിക്കുന്നത് ഇനി മുതല്‍ അറുതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ വീട്ടിലെത്തിക്കാനുള്ള സര്‍വ്വീസ് ചാര്‍ജ് സര്‍ക്കാര്‍ നല്‍കുന്നതിനാല്‍ പെന്‍ഷന്‍ തുക ചോരാതെ ഗുണഭോക്താക്കളുടെ കൈയില്‍ കിട്ടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :