1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ommen chandy says about mullappally statement

മുല്ലപ്പള്ളിയെ വളഞ്ഞിട്ടാക്രമിച്ച് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്നു സര്‍ക്കാരും സിപിഎമ്മും കരുതേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

OommenChandy
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വളഞ്ഞിട്ടാക്രമിച്ച് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്നു സര്‍ക്കാരും സിപിഎമ്മും കരുതേണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഔദ്യോഗിക പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി കെപിസിസി പ്രസിഡന്റിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണെന്നും ഇങ്ങനെ പറയാനുള്ള ധാര്‍മിക അവകാശത്തെക്കുറിച്ച് മുഖ്യമന്ത്രി സ്വയം ആലോചിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 
കെപിസിസി പ്രസിഡന്റ് തന്റെ പ്രസ്താവനയ്ക്ക് വിശദീകരണം നല്കിയിട്ടുണ്ടെന്നും അതു കൂടുതല്‍ വിവാദമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അടുത്ത ലേഖനം
മുല്ലപ്പള്ളിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് എകെപിസിടിഎ വനിതാ കമ്മിറ്റി