ദക്ഷിണാഫ്രിക്കയില്‍ കോഹ്‌ലിപ്പടയുടെ അവസ്ഥ എന്താകും ?; മുന്‍ ഇന്ത്യന്‍ നായകന്റെ വാക്കുകള്‍ വൈറലാകുന്നു

ദക്ഷിണാഫ്രിക്കയില്‍ കോഹ്‌ലിപ്പടയുടെ അവസ്ഥ എന്താകും ?; മുന്‍ ഇന്ത്യന്‍ നായകന്റെ വാക്കുകള്‍ വൈറലാകുന്നു

  Rahul Dravid , South Africa , Team india , cricket , Virat kohli , Dravid , രാഹുല്‍ ദ്രാവിഡ് , ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ , വിരാട് കോഹ്‌ലി , ഹാ​ർ​ദി​ക് പാ​ണ്ഡ്യ​
മുംബൈ| jibin| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2017 (13:19 IST)
ടെസ്‌റ്റില്‍ മികച്ച പ്രകടനം തുടരുന്ന ഇന്ത്യന്‍ ടീമിന് ദക്ഷിണാഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡ്. ശക്തമായ ടീമാണ് വിരാട് കോഹ്‌ലിക്ക് കീഴില്‍ അണിനിരക്കുന്നത്. നല്ല പേ​സ​ർ​മാ​രും സ്പി​ന്ന​ർ​മാ​രും ഓ​ൾ​റൗ​ണ്ട​ര്‍മാരും നമുക്കുണ്ട്. അതിനാല്‍ അവരുടെ മണ്ണില്‍ നമ്മള്‍ക്ക് ജയിക്കാന്‍ സാധിക്കുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ആര്‍ അശ്വിന്‍, എന്നീ ലോകോത്തര സ്‌പിന്നര്‍മാര്‍ക്കൊപ്പം ഓ​ൾ​റൗ​ണ്ട​റാ​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ഇന്ത്യന്‍ നിരയിലുണ്ട്. 40മുതല്‍ 50 ടെസ്‌റ്റ് വരെ കളിച്ച അനുഭവസമ്പത്തുള്ളവരാണ് നമ്മുടെ ബാറ്റ്‌സ്‌മാന്മാര്‍. അതിനാല്‍ തന്നെ ആഴത്തിലുള്ള ഒരു ടീമാണ് ഇന്ത്യയുടേതെന്നും ദ്രാവിഡ് വ്യക്തമാക്കി.

നമുക്ക് നല്ല പേസ് ബോളര്‍മാരെ ആവശ്യമാണ്. ദക്ഷിണാഫ്രിക്കയില്‍ ജയിക്കാന്‍ മികവിനൊപ്പം കുറച്ച് ഭാഗ്യം കൂടി വേണം. എന്നിരുന്നാലും കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമിന് മികച്ച രീതിയില്‍ ജയിക്കാന്‍ സാധിക്കുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :