കൊയിലാണ്ടിക്ക് സമീപം വാഹനാപകടം: ദമ്പതികള്‍ മരിച്ചു

പ്രവാസിയായ ബഷീര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്

അപകടം , ദമ്പതികള്‍ മരിച്ചു , അപകടം , ആശുപത്രി
കൊയിലാണ്ടി| jibin| Last Modified ബുധന്‍, 1 ജൂണ്‍ 2016 (09:00 IST)
കോഴിക്കോട് കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. നന്തി സ്വദേശി ബഷീർ (54) ഭാര്യ ജമീല (47) എന്നിവരാണ് മരിച്ചത്. മകൻ മുഹമ്മദ് അഭിയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബഷീറിന്റെ മാതാവിന്റെ മരണവിവരം അറിഞ്ഞ് കണ്ണൂര്‍ ഉള്ളൂര്‍ക്കടവില്‍ നിന്നും നന്തി ഒറ്റതെങ്ങിലെ വീട്ടിലേക്ക് പോകുംവഴിയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ കൊയിലാണ്ടി നന്തി ടോള്‍ ബൂത്തിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറിനു പിന്നില്‍ ലോറി ഇടിക്കുകയും അതിന്റെ ആഘാതത്തില്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ടു മറ്റൊരു ലോറിയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.

ഉടന്‍ തന്നെ സമീപവാസികളും പൊലീസും അപകടം പറ്റിയവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദമ്പതികള്‍ മരിക്കുകയായിരുന്നു. ബഷീറിന്റെ മാതാവ് മറിയം ചൊവ്വാഴ്‌ച രാത്രിയോടെയാണ് മരിച്ചത്. പ്രവാസിയായ ബഷീര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :