ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്കു ജാമ്യമില്ല; ജയിലില്‍ തുടരും

10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

Nuns did not get bail, Nuns Arrest, Kerala Nuns Arrest, Left Group Nun Arrest issue, ഇടത് സംഘം ഛത്തീസ്ഗഡില്‍
രേണുക വേണു| Last Modified ബുധന്‍, 30 ജൂലൈ 2025 (16:10 IST)

ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ 'നിര്‍ബന്ധിത മതപരിവര്‍ത്തനം' ആരോപിച്ച് ജയിലിലാക്കിയ കന്യാസ്ത്രീകള്‍ക്ക് ജാമ്യമില്ല. മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി.

10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യത്തെ സര്‍ക്കാരും എതിര്‍ത്തു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ഉള്ളതിനാല്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകള്‍ക്ക് ജയിലില്‍ തുടരേണ്ടിവരും.

പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിസിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. കന്യാസ്ത്രീകള്‍ക്കെതിരെ രാജ്യവിരുദ്ധക്കുറ്റവും ചുമത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :