അപർണ|
Last Modified ശനി, 15 സെപ്റ്റംബര്‍ 2018 (08:41 IST)
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.
സംഭവത്തിൽ മിഷനറീസ് ഓഫ് ജീസസിനെതിരെ നിയമ നയപടി സ്വീകരിക്കുമെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ബലാത്സംഗ കേസുകളില്‍ ഇരകളുടെ സ്വകാര്യത കര്‍ശനമായും പാലിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.
ബിഷപ്പിതിരെ പരാതി നൽകിയതിന് പ്രതികാര നടപടിയെന്നോണമാണ് ഇരയുടെ ചിത്രം മിഷണറീസ് ഓഫ് ജീസസ്
പുറത്തുവിട്ടത്. ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീകളുടെ സമരം ഗൂഢാലോചനയാണെന്ന് വിശദീകരിക്കുന്നതിനായി മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രമടക്കമുള്ള റിപ്പോര്‍ട്ട്
പുറത്തുവിടുകയായിരുന്നു.