ചങ്ങനാശേരി|
jibin|
Last Updated:
ചൊവ്വ, 17 നവംബര്‍ 2015 (12:32 IST)
എസ്എന്‍ഡിപി- ബിജെപി ബന്ധത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു എന്‍എസ്എസ് രംഗത്ത്. എസ്എന്‍ഡിപി- ബിജെപി സഖ്യം വന്‍ പരാജയമായിരുന്നു. ബിജെപി ഒറ്റയ്‌ക്കു മത്സരിച്ചിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ നേട്ടം കൊയ്യാമായിരുന്നു. ബിജെപി എൻഎസ്എസ് നേതൃത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നും മുഖമാസികയായ സര്‍വീസസില്‍ വ്യക്തമാക്കുന്നുണ്ട്.
ബിജെപിയുമായി എന്‍എസ്എസ് ഒരു സഖ്യത്തിനും ഒരുക്കമല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സ്വീകരിച്ച സമദൂരം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്‍എസ്എസ് നേതൃത്വവുമായി ധാരണയ്ക്ക് ബിജെപി ശ്രമിച്ചത് അപലപനീയമാണ്. എൻഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ബിജെപി കേന്ദ്ര നേതാക്കൾ സമയം ചോദിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ബിജെപി- എസ്എന്‍ഡിപി ബന്ധത്തെ ചൊല്ലി എൻഎസ്എസിൽ പിളർപ്പുണ്ടാക്കാൻ ബിജെപിയുടെ ഭാഗത്തുനിന്നും ശക്തമായ ശ്രമമുണ്ടായി. സംഘടനയില്‍ പിളര്‍പ്പുണ്ടെന്നു വരുത്തി തീര്‍ക്കാനും എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കാനും ബിജെപി നേതൃത്വം ശ്രമിച്ചു. ഇത് ഏതെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് ചേർന്നതായിരുന്നോയെന്ന് അവർ ഇപ്പോഴെങ്കിലും ചിന്തിക്കേണ്ടതുണ്ടെന്നും എൻഎസ്എസ് ചോദിക്കുന്നുണ്ട്.