മദ്യനിരോധനത്തില്‍ വേണ്ടത് ആദര്‍ശമല്ല പ്രായോഗികതയാണെന്ന് എന്‍എസ്എസ്

Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (14:23 IST)
മദ്യനിരോധനത്തില്‍ വേണ്ടത് ആദര്‍ശമല്ല പ്രായോഗികതയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഒരാള്‍ ആദര്‍ശം പ്രസംഗിച്ചപ്പോള്‍ അതിനെ കടത്തിവെട്ടാന്‍ മറ്റൊരാള്‍ നടത്തിയശ്രമമാണ് മദ്യനിരോധനം. ഇതിലൂടെ പ്രതിഛായ വര്‍ധനയ്ക്കാണ് അദ്ദേഹം ശ്രമിച്ചതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി

മുസ്ലിംങ്ങള്‍ക്ക് ബാറുകള്‍ ഇല്ലാത്തത് കൊണ്ടാണ് മുസ്ലിംലീഗ് മദ്യനിരോധനം ആവശ്യപ്പെടുന്നത്‍. കൂടുതല്‍ ബാറുകള്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു

കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധം പ്രായോഗികമല്ല. മദ്യവര്‍ജനമാണ് ഉചിതമായ മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :