കോഴിക്കോട്|
AISWARYA|
Last Updated:
വെള്ളി, 10 നവംബര്‍ 2017 (09:28 IST)
സോളാര്‍ കേസന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി സാഹിത്യകാരന്‍ എന്‍എസ് മാധവന്‍. അദ്ദേഹം തന്റെ ട്വീറ്ററിലൂടേയാണ് പ്രതികരിച്ചത്. ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപത്രപ്രവര്‍ത്തനം പഠിക്കുകയാണോയെന്ന് മാധവന്‍ ചോദിച്ചു.
ഒരു മുന്‍ക്രിമിനല്‍ കേസ് പ്രതി നല്‍കിയ കത്തുകളുടെ അടിസ്ഥാനത്തില്‍ ഫോണ്‍ സെക്സ് സംഭാഷണങ്ങളും അവര്‍ പറഞ്ഞ കാര്യങ്ങളും കേട്ടെഴുതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് ജസ്റ്റിസ് ശിവരാജനെന്ന് എന്‍ എസ് മാധവന്‍ പരിഹസിച്ചു.
‘സോളാര്‍ കേസില്‍ അഴിമതി നടന്നിരിക്കാം പക്ഷേ ലൈംഗീകപീഡനം നടന്നുവോ? സരിതയുടെ കത്തുകള്‍ സര്‍ക്കാരിന് നല്‍കി, അതില്‍ അന്വേഷണം നടത്തുവാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ജസ്റ്റിസ് ശിവരാജന്‍. പ്രമുഖ വ്യക്തികള്‍ക്ക് നേരെ
സരിത നടത്തിയ വിളിച്ചു പറയലുകള്‍ നേരാവണ്ണം അന്വേഷിക്കാതെയാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നും എന്‍എസ് മാധവന്‍ വ്യക്തമാക്കി.