നവംബര്‍ 18: കൊവിഡ് കാലത്തെ സിഒപിഡി ദിനം: സിഒപിഡി മൂലം ഒരുവര്‍ഷം കേരളത്തില്‍ മരണപ്പെടുന്നത് 25000ലധികം പേര്‍

ശ്രീനു എസ്| Last Updated: ചൊവ്വ, 17 നവം‌ബര്‍ 2020 (16:01 IST)
നവംബര്‍ 18 ലോക സിഒപിഡി (ക്രോണിക് ഒബസ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്) ദിനമാണ്. കോവിഡ് കാലത്ത് സിഒപിഡി ദിനത്തിന് ഏറെ പ്രസക്തിയുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 65 ദശലക്ഷം ആള്‍ക്കാര്‍ സി.ഒ.പി.ഡി രോഗബാധിതരാണെന്നാണ്. ലോകത്തും കേരളത്തിലും മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സി.ഒ.പി.ഡി.

കേരളത്തില്‍ ഒരു വര്‍ഷം 25,000ലധികം പേര്‍ ഈ രോഗം മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും ഈ രോഗം ഒരുപോലെ ബാധിയ്ക്കുന്നു. സി.ഒ.പി.ഡി. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും അനുബന്ധ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനും സാധിക്കും. സി.ഒ.പി.ഡി. രോഗികളില്‍ കോവിഡ് പിടിപെട്ടാല്‍ മാരകമാകാനുള്ള സാധ്യതയുള്ളതിനാല്‍ എല്ലാ സി.ഒ.പി.ഡി. രോഗികളും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :