വാക്സിൻ എത്തിയാലും കൊവിഡ് തീരില്ല, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2020 (19:30 IST)
കൊവിഡ് വാക്‌സിൻ വന്നാലും രോഗത്തെ തുടച്ചുനീക്കുക എളുപ്പമാകില്ലെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിൻ വരികയാണെങ്കിൽ കൊവിഡിനെ പ്രതിരോധിക്കാന്‍ നാം അവലംബിക്കുന്ന വിവിധ മാര്‍ഗങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവും പ്രയോജനപ്രദമായ ഒരു പ്രതിരോധ മാർഗമായി വാക്‌സിൻ കൂടി ചേരും. അതുകൊണ്ട് മാത്രം രോഗത്തെ എളുപ്പത്തിൽ തുടച്ചുകളയാനാകില്ല. ലോകാരോഗ്യ സംഘടനാ മേധാവായിയാ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് പറഞ്ഞു.

പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണുള്ളതെന്നും ജാഗ്രത കൈവിടാതാരിക്കാൻ ഈ ഘട്ടത്തിലും ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു.വാക്‌സിൻ എത്തിയാൽ തന്നെ ആദ്യഘട്ടത്തിൽ അതിന്റെ വിതരണം പരിമിതമായിരിക്കും. തീർച്ചയായും കൊവിഡ് മരണങ്ങൾ കുറയ്‌ക്കാൻ ഇത് സഹായിക്കും. എന്നാൽ തിനൊപ്പം തന്നെ മറ്റ് പ്രതിരോധ നടപടികളും തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :