എഴുതി എഴുതി സംഘികളുടെ അടപ്പ് തെറിപ്പിക്കണം: മുഖ്യമന്ത്രിക്കെതിരെ അലി അക്ബർ

മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് അലി അക്ബര്‍

അപർണ| Last Modified ചൊവ്വ, 24 ജൂലൈ 2018 (09:18 IST)
ഹിന്ദു വികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ചാണ് എഴുത്തുകാരന്‍ ഹരീഷിന്‍റെ എന്ന നോവലിന് നേരെ സംഘികള്‍ സൈബര്‍ ആക്രമണം നടത്തിയത്. ആക്രമണം ശക്തമായതോടെ ഹരീഷ് നോവൽ പിൻ‌വലിച്ചു. പക്ഷേ, സാംസ്കാരിക കേരളം മുഴുവൻ ഹരീഷിന് പിന്തുണയുമായി എത്തി.

മുഖ്യമന്ത്രി പിണറായി വിജയനും ഹരീഷിന് പിന്തുണ അറിയിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഇതിനടിയിലും വൻ സൈബർ ആക്രമണമാണ് നടക്കുന്നത്. സംവിധായകൻ അലി അക്ബറും മുഖ്യമന്ത്രിക്കെതിരെയാണ് പോസ്റ്റിട്ടിരിക്കുന്നത്.

മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളിൽ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയിൽ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കൾക്ക് അദ്ദേഹം നൽകേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം എന്നായിരുന്നു മുഖ്യമന്ത്രി കുറിച്ചത്.

ഇതിന് കീഴിൽ പരിഹാസരൂപേണയാണ് അലി അക്ബറുടെ കമന്റ്. ബിജെപി അനുഭാവി കൂടിയാണ് അലി അക്ബർ. ‘നേരാണ് എഴുതി എഴുതി സംഘികളുടെ അടപ്പ് തെറിപ്പിക്കണം.. സംഘികളുടെ പിൻബലം അമ്പലമാണ്... ഗീതയാണ്, രാമായണമാണ്... ആസ്ഥാന കവികളെ, കഥാകൃത്തുക്കളെ കലാകാരമാരെ തൂലിക പടവാളാക്കൂ.. അമ്പലവാസികളുടെ ലൈംഗിക തൃഷ്ണയെ വെളിച്ചത്തു കൊണ്ടുവരൂ.. രാമായണത്തെ പരിഹസിച്ചു നോവലുകൾ പിറക്കട്ടെ,ഗീതയെ മുച്ചൂടും വർണ്ണവെറിയുടെ ജല്പനവും ബ്രാഹ്മണ മേധാവിത്വത്തിന്റെ പരിശ്ചേദനവുമാക്കി മാറ്റുക...നമുക്ക് വേണ്ടത് ന്യുനപക്ഷ സിംപതിയും സംഘികളുടെ ഉന്മൂലനവുമാണ്...

അസഹിഷ്ണുത എന്ന വാക്ക് ഉരുളക്കുപ്പേരിപോൽ വിളമ്പണം.. ഹിന്ദു വർഗീയത എന്നേ പറയാവൂ... പർദ്ദയേക്കുറിച്ച് എഴുതിയവർ പടിക്കു പുറത്ത്, മുഹമ്മദ്‌ എന്നെഴുതിയാൽ ഇനിയും കൈവെട്ടണം.. പത്തി വിരിച്ചാടുന്ന സുഡാപ്പികൾക്കിഷ്ടപെടും വിധം നല്ലൊരു നാഗപ്പാട്ട് കൂടി എഴുതൂ... വേഗത്തിൽ വേണം കലാകാരൻമാരെ സാഹിത്യ കിങ്ങിണികളെ...- എന്നാണ് കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍  മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്
ഇന്ത്യയുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ട ഷിംല കരാര്‍ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള ...

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ ...

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി
കൊല്ലം ജില്ലാ കലക്ടര്‍ക്ക് ഇന്നു രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി, ...

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി,  ജല ഉടമ്പടി റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും?
ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ട രാജ്യമെന്ന നിലയില്‍ പാകിസ്ഥാന്റെ ജനങ്ങള്‍ക്ക് ജലം ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി
പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി ...