സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്; വില്ലനായത് ട്രംപ്

ഇതോടെ ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 75760 രൂപയായി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ഓഗസ്റ്റ് 2025 (11:55 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്. ഇന്ന് ഗ്രാമിന് 65 രൂപ വര്‍ദ്ധിച്ച് 9470 രൂപയായി. പവന് 520 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 75760 രൂപയായി. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് രേഖപ്പെടുത്തിയ റെക്കോര്‍ഡിലേക്ക് സ്വര്‍ണ്ണവില വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

കഴിഞ്ഞ നാല് ദിവസത്തിനിടെ ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കൂടിയത്. അതേസമയം സ്വര്‍ണ്ണവില ഉയര്‍ന്നുനില്‍ക്കുമ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയവര്‍ നിരവധി പേരാണ്. അതിനാല്‍ തന്നെ വില ഉയര്‍ന്നിട്ടും ഷോറൂമുകളില്‍ തിരക്ക് കൂടുതലാണെന്ന് വ്യാപാരികള്‍ പറയുന്നു.

നേരത്തെ ബുക്ക് ചെയ്തവര്‍ ബുക്ക് ചെയ്ത സമയത്തുള്ള സ്വര്‍ണ വിലയും വാങ്ങുന്ന ദിവസത്തെ വിലയും താരതമ്യം ചെയ്ത് ഏതാണോ കുറവ് ആ വിലയ്ക്ക് സ്വര്‍ണാഭരണം വാങ്ങുകയാണ് പതിവ്. വിവാഹ പാര്‍ട്ടികളാണ് ഈ അവസരം പ്രയോജനപ്പെടുത്തുന്നത്. കൂടാതെ ഇത് ചിങ്ങമാസം ആയതിനാലാണ് തിരക്ക് ഉണ്ടാവാന്‍ കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :