നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം| VISHNU.NL| Last Updated: ചൊവ്വ, 2 ഡിസം‌ബര്‍ 2014 (12:04 IST)
ബാര്‍ കോഴക്കേസില്‍ അന്വേഷണമാവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. പ്രതിപക്ഷം സ്പീക്കറിന്റെ ഡയസിലേക്ക് അടുത്തുവരെ എത്തി പ്രതിഷേധം നടത്തുന്ന അവസ്ഥയിലേക്ക് വരെ നിയമസഭയില്‍ പ്രതിഷേധം എത്തി. സംഭവത്തില്‍ സ്പീക്കറിന്റെ ഡയസിലേക്ക് കടക്കന്‍ ശ്രമിച്ച വി ശിവങ്കുട്ടി എം‌എല്‍‌എയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

വിലക്കയറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സിപിഐയിലെ സി.ദിവാകരന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു

നിയമസഭയില്‍ മന്ത്രിമാരെ രക്ഷിക്കുന്നതിനായി ഡപ്യൂട്ടി സ്പീക്കര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപണമുന്നയിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രണ്ടുതവണ ചോദ്യമുന്നയിച്ചിട്ടും ധനമന്ത്രി കെ.എം. മാണി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് അവര്‍ നടുത്തളത്തിലിറങ്ങി. മന്ത്രിയെക്കൊണ്ട് ഉത്തരം പറയിപ്പിക്കാന്‍ കഴിയാത്തതിനാലാണ് പ്രതിഷേധമെന്ന് വിഎസ് പറഞ്ഞു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി സഭയില്‍ അറിയിച്ചു. വിഭവ സമാഹരണത്തിനും അധിക വിഭവ സമാഹരണത്തിനും നടപടിയെടുക്കും. റവന്യൂ വരുമാനത്തില്‍ ഉദ്ദേശിച്ച വര്‍ധനവുണ്ടായിട്ടില്ല. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 2015 മാര്‍ച്ച് 31 വരെയാണ് നിയന്ത്രണമെന്നും കെഎം മാണി സഭയില്‍ പറഞ്ഞു.

ചോദ്യങ്ങളെ ധനമന്ത്രി തമാശയായി കാണുന്നെന്ന് വി ശിവന്‍കുട്ടി എംഎല്‍എ ആരോപിച്ചു. എന്നാല്‍ മന്ത്രിമാര്‍ ഏതുരീതിയില്‍ മറുപടി പറയണമെന്ന് വ്യക്തമാക്കാനാകില്ലെന്ന് ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ നിലപാടെടുത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :