നിവിൻ പോളിയുടെ സിനിമ ചിത്രീകരണത്തിനിടയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം

നിവിന്റെ സിനിമ ഷൂട്ടിങ്ങിനിടയിൽ സമരവുമായി യൂത്ത് കോൺഗ്രസ്

കോട്ടയം| aparna shaji| Last Updated: വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (11:27 IST)
നിവിൻ പോളിയുടെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. കോട്ടയം ജനറൽ ആസ്പത്രിയിലാണ് സംഭവം. വാഹനം പാർക്ക് ചെയ്യുന്നതിന് മാത്രം ഫീസ് ഈടാക്കി ആസ്പത്രി ചിത്രീകരണത്തിനു വിട്ടുകൊടുത്തതിനെതിരെയാണ് പ്രതിഷേധം നടന്നത്.

ആസ്പത്രി കെട്ടിടം കൂടി ചിത്രീകരണത്തിൽ ഉൾപ്പെടുന്നതിനാൽ സംഭാവന കൂടി ഈടാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടർന്ന് പാർക്കിങ്ങ് ഫീസിനൊപ്പം ഷൂട്ടിങ്ങ് നടക്കുന്ന ഓരോ ദിവസവും പതിനായിരം രൂപ വീതം ഈടാക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് സമരം അവസാനിച്ചത്. ജനറൽ ആസ്പത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

മൂന്ന് ദിവസത്തെ ഷൂട്ടിങ്ങ് ആണ് ആസ്പത്രിയിൽ നടക്കുന്നത്. ഇതാദ്യമായാണ് കോട്ടയം ജനറൽ ആസ്പത്രിയിൽ ഒരു ചിത്രീകരണം നടക്കുന്നത്. ഷൂട്ടിങ്ങ് നടക്കുന്ന ദിവസങ്ങളിൽ അയ്യായിരം രൂപ വീതം അടക്കാൻ ചർച്ചയിൽ തീരുമാനമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :