ആ നേട്ടവും മോഹൻലാലിനു സ്വന്തം!

റെക്കോർഡുകൾ പൊളിച്ചടുക്കി ഒപ്പം

aparna shaji| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (17:57 IST)
- പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒപ്പം മികച്ച പ്രതികരണമാണ് നേടുന്നത്. ഓണത്തിന്
തീയേറ്ററിൽ എത്തിയ ചിത്രം ഇതിനോടകം നാല് റെക്കോർഡുകൾ പൊളിച്ചെഴുതിയിരിക്കുകയാണ്. ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിൽ ഒപ്പം പിന്നിലാക്കിയത് നിവിൻ പോളിയുടെ മികച്ച സിനിമകളിൽ ഒന്നായ പ്രേമത്തെയാണ്.

ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് പത്ത് കോടി നേടിയെടുത്ത സിനിമ എന്ന റെക്കോർഡ് ഇനി മോഹൻലാലിന്റെ ഒപ്പത്തിന്. ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ കളക്ഷ്ൻ സ്വന്തമാക്കിയ സിനിമ എന്ന റെക്കോർഡും ഒപ്പത്തിന് മാത്രം. തകർത്തത് നിവിൻ പോളിയുടെ പ്രേമത്തിന്റെ റെക്കോർഡ് ആണ്.

ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും മോഹന്‍ലാലിന്റെ ഒപ്പത്തിനുണ്ട്. നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ് ഒപ്പം തിരുത്തിയത്. വിദേശത്ത് ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം. ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 119 തിയേറ്റുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :