AISWARYA|
Last Modified ശനി, 30 ഡിസംബര്‍ 2017 (14:02 IST)
കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാരോപിച്ച് നടി പാര്‍വതി നല്‍കിയ പാരാതിയില്‍ ഒരാള്‍ അറസ്റ്റിലായത് വാര്‍ത്തയായിരുന്നു. നടിക്കെതിരെ കടുത്ത പ്രയോഗം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
കസബ വിവാദം കത്തുമ്പോഴാണ് സംഭവത്തില്‍ പ്രതികരണവുമായി സംവിധായകനും തിരക്കഥാകൃത്തുമായ നിഥിന്‍ രണ്‍ജി പണിക്കര്‍ രംഗത്ത് വരുന്നത്. ബോധപൂര്‍വ്വമായിരുന്നില്ല അത്തരത്തിലൊരു സംഭാഷണശകലം സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്ന് നിഥിന്‍ രണ്‍ജി പണിക്കര്‍ പറയുന്നു. ടൈംസ്ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് നിഥിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത സിനിമയാണ് കസബ. സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുമ്പോള്‍ സമൂഹത്തിലെ മാറ്റങ്ങളെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും അസഹിഷ്ണുതയെക്കുറിച്ചുമൊന്നും താന്‍ ചിന്തിക്കാറില്ലെന്ന് നിഥിന്‍ പറയുന്നു. സിനിമയ്ക്ക് വേണ്ടി കഥ തയ്യാറാക്കുന്നതിനിടയില്‍ ഫെമിനിസ്റ്റോ ആന്റി ഫെമിനിസ്റ്റോ ആവാന്‍ കഴിയില്ലെന്നും നിഥിന്‍ വ്യക്തമാക്കി.