2018 സ്വന്തം പേരിലെഴുതാന്‍ മമ്മൂട്ടി!

Mammootty, Uncle, Peranp, Haneef Adeni, Anjali, Bilal, Amal Neerad, മമ്മൂട്ടി, അങ്കിള്‍, പേരന്‍‌പ്, ഹനീഫ് അദേനി, അഞ്ജലി, അമല്‍ നീരദ്
BIJU| Last Modified വെള്ളി, 29 ഡിസം‌ബര്‍ 2017 (19:14 IST)
വമ്പന്‍ പദ്ധതികളാണ് 2018ല്‍ മമ്മൂട്ടിക്കുള്ളത്. ആദ്യ റിലീസ് മിക്കവാറും ‘സ്ട്രീറ്റ് ലൈറ്റ്സ്’ ആയിരിക്കും. ചിത്രം ഒരു ഡാര്‍ക്ക് ത്രില്ലറാണ്. സംവിധാനം ചെയ്യുന്നത് ഷാംദത്ത്. മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അടുത്തതായി ഒരു തമിഴ് ചിത്രമായിരിക്കും മമ്മൂട്ടിയുടേതായി എത്തുക. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ‘പേരന്‍‌പ്’ ആണ് ആ സിനിമ. ഗംഭീര കഥാപാത്രമാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അഞ്ജലിയാണ് ചിത്രത്തിലെ നായിക.

ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത ‘അങ്കിള്‍’ 2018ല്‍ മമ്മൂട്ടിയുടേതായി എത്തുന്ന ഒരു ഇമോഷണല്‍ ത്രില്ലറാണ്. മമ്മൂട്ടി ഈ സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്.

'പരോള്‍’ ആണ് മമ്മൂട്ടി നായകനാകുന്ന മറ്റൊരു പ്രധാന സിനിമ. പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത് ആണ് പരോള്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.

ഹനീഫ് അദേനിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്ന ‘അബ്രഹാമിന്‍റെ സന്തതികള്‍’ ആണ് മറ്റൊരു വമ്പന്‍ പ്രൊജക്ട്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മമ്മൂട്ടി പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

‘മാമാങ്കം’ എന്ന ബ്രഹ്മാണ്ഡചിത്രവും മെഗാസ്റ്റാറിന്‍റെതായി 2018ല്‍ സംഭവിക്കും. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ഇത്.

2018ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചില മമ്മൂട്ടിച്ചിത്രങ്ങള്‍ - കുഞ്ഞാലി മരയ്ക്കാര്‍ (സംവിധാനം: സന്തോഷ് ശിവന്‍), ഉണ്ട (സംവിധാനം: ഖാലിദ് റഹ്‌മാന്‍), ബിലാല്‍ (സംവിധാനം: അമല്‍ നീരദ്), രാജ 2 (സംവിധാനം: വൈശാഖ്), കുട്ടനാടന്‍ ബ്ലോഗ് (സംവിധാനം: സേതു), ബേസില്‍ ജോസഫ് ചിത്രം, സി ബി ഐ 5 (സംവിധാനം - കെ മധു), സന്തോഷ് വിശ്വനാഥ് ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :