നിസാം ചന്ദ്രബോസിനെ ചവുട്ടിയത് പാമ്പിന്‍ തോലുകൊണ്ട് നിര്‍മ്മിച്ച ഷൂ ഉപയോഗിച്ച്

കൊച്ചി:| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (18:11 IST)
വിവാദ വ്യവസായി മുഹമ്മദ് നിസാം സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ചവുട്ടിയത് പാമ്പിന്‍ തോലുപയോഗിച്ച് നിര്‍മ്മിച്ച ഷൂ ധരിച്ച്.
നിസാമിനെ ഫ്ലാറ്റില്‍ നിന്നും കണ്ടെടുത്ത ഷൂ കോടതിയില്‍ സമര്‍പ്പിച്ചു.

5 ലക്ഷത്തോളം രൂപ വില വരുന്നതാണ് ഷൂ. പാമ്പിന്‍ തോലുപയോഗിച്ചുള്ള ഷൂ ധരിക്കുന്നത് കുറ്റകരമാണ്. ഷൂ ഉപയോഗിച്ചതിനും നിസാമിനെതിരെ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുക്കുക.

കഴിഞ്ഞമാസം 29 നാണ് ചന്ദ്രബോസിനെ അതിക്രൂരമായ രീതിയില്‍ നിസാം ആക്രമിച്ചത്. ഗേറ്റ് തുറക്കാന്‍ വൈകിയതിന് കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും പിന്നീട് അടിക്കുകയും ചവിട്ടുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രബോസ് തിങ്കളാഴ്ച മരണമടയുകയായിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :