സംസ്ഥാനത്ത് വീണ്ടും നിപ ഭീതി; പരിശോധന ഫലം കാത്ത് കേരളം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (09:01 IST)
സംസ്ഥാനത്ത് വീണ്ടും നിപ ഭീതി.
പനിബാധിച്ച് മരിച്ച രണ്ടുപേരുടെ സാമ്പിളുകള്‍ പശിശോധനയ്ക്കയച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരണം. കൂടാതെ മരണപ്പെട്ടവരുടെ ബന്ധുക്കളും ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെയായിരിക്കും പരിശോധനാ ഫലം വരുന്നത്. ഓഗസ്റ്റ് 30ന് മരണപ്പെട്ട 49കാരന്റെ മകനും പനി ബാധിച്ചിട്ടുണ്ട്.

രണ്ടാമത്തെയാണ് മരിച്ചത് ഇന്നലെയാണ്. പ്രദേശത്ത് അഞ്ചുപേര്‍ക്ക് പനി ബാധിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 2018ല്‍ നിപയുണ്ടായ പ്രദേശത്തിന് 15കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :