Nipah Virus: വീണ്ടും നിപ? പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മങ്കട സ്വദേശിനിയുടെ പ്രാഥമിക സാമ്പിള്‍ ഫലം പോസിറ്റീവ്

18 വയസുള്ള പെണ്‍കുട്ടിയെ ജൂണ്‍ 28 നാണ് ഗുരുതര രോഗലക്ഷണങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Nipah, again Nipah Virus, Nipah Virus Kerala, വീണ്ടും നിപ,  കേരളത്തില്‍ നിപ
Malappuram| രേണുക വേണു| Last Modified വെള്ളി, 4 ജൂലൈ 2025 (08:35 IST)
Virus

Nipah Virus: സംസ്ഥാനത്ത് രോഗബാധയെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിക്ക് പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂണെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

18 വയസുള്ള പെണ്‍കുട്ടിയെ ജൂണ്‍ 28 നാണ് ഗുരുതര രോഗലക്ഷണങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ഒന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുമ്പോള്‍ മസ്തിഷ്‌കമരണം സംഭവിച്ച നിലയിലായിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കോഴിക്കോട്ടെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആയതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റൈനില്‍ കഴിയുകയാണ്.

അതേസമയം, നിപ ലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 38 കാരിയുടെ നില ഗുരുതരമായി തുടരുന്നു. പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്കാണ് പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചത്. പൂണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ ഫലം ഇന്ന് വരും. യുവതിയുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :