മലപ്പുറം|
Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (16:12 IST)
നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി കോവിലകത്തു മുറി ചിറക്കല്‍ രാധ കൊല്ലപ്പെട്ട കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കോടതി.
ഒന്നാം പ്രതിയായ ബിജു നായരും രണ്ടാം പ്രതി ഷംസുദ്ദീനും കുറ്റക്കാരെന്നാണ് കോടതി കണ്ടത്തിയത്.
മഞ്ചേരി അതിവേഗ കോടതിയുടേതാണ് വിധി. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.
2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കോണ്‍ഗ്രസ് ഓഫീസ് തൂത്ത് വൃത്തിയാക്കാനെത്തിയ രാധയെ കാണാതാകുകയയിരുന്നു. പിന്നീട് ഫെബ്രുവരി ഒമ്പതിനാണ് പൂക്കോട്ടുപാടം കുളത്തില്‍ നിന്ന് രാധയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
രാധയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ പൊതിഞ്ഞു കെട്ടി കുളത്തില്‍ തള്ളിയെന്നായിരുന്നു കേസ്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.