1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Night Travel restriction in Kottayam

അറിയിപ്പ്: കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ രാത്രിയാത്രാ നിരോധനം

Night Travel restriction in Kottayam
കോട്ടയം ജില്ലയില്‍ തിങ്കള്‍, ചൊവ്വ (മേയ് 20, 21) ദിവസങ്ങളില്‍ അതിതീവ്ര വഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട - വാഗമണ്‍ റോഡിലൂടെയും മേയ് 20, 21 തിയതികളില്‍ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി ഉത്തരവായി. 
 
ഈ മേഖലയില്‍ രാത്രികാലങ്ങളില്‍ അടിയന്തര സാഹചര്യത്തില്‍ സഞ്ചരിക്കേണ്ടിവരുന്നവര്‍ പൊലീസ് സറ്റേഷനില്‍ വിവരം അറിയിക്കേണ്ടതും മുന്‍കൂര്‍ അനുമതി തേടേണ്ടതുമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 
 
 
 
 
അടുത്ത ലേഖനം
കുട്ടികളിലും കുഴഞ്ഞുവീണ് മരണം പതിവാകുന്നു; കാസര്‍കോട് നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു