സിആര്‍ രവിചന്ദ്രന്‍|
Last Updated:
തിങ്കള്‍, 20 മെയ് 2024 (12:33 IST)
മെയ്
22
വരെ കേരളത്തില്‍
അതിതീവ്ര മഴക്ക് സാധ്യത. മാലിദ്വീപ്, കൊമോറിയന്‍ മേഖല , തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപുകള്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലെ ചില മേഖലയില്‍
കാലവര്‍ഷം
എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. മധ്യ മഹാരാഷ്ട്രയില്‍ നിന്നും തെക്കന്‍ തമിഴ്നാട് വരെ
ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22 ഓടെ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ചു
മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍
തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മെയ് 19
മുതല്‍
23
വരെ
പടിഞ്ഞാറന്‍ / തെക്ക് പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യത.
ഇതിന്റെ ഫലമായി.
ഒറ്റപെട്ട സ്ഥലങ്ങളില്‍ മെയ്19 -22 തീയതികളില്‍ അതിതീവ്രമായ
മഴയ്ക്കും, മെയ് 19
മുതല്‍ 23
വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ / അതിശക്തമായ മഴയ്ക്കും, സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.