കേരളത്തില്‍ ഇന്നുമുതല്‍ രാത്രികാല നിയന്ത്രണം; പുറത്തിറങ്ങാന്‍ സ്വയംസാക്ഷ്യപത്രം

രേണുക വേണു| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (08:08 IST)

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണത്തിനു ഇന്നു തുടക്കം. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് രാത്രികാല നിയന്ത്രണം. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയംസാക്ഷ്യപത്രം കരുതണം.

ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

കടകള്‍ രാത്രി പത്തിന് അടയ്ക്കണം. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. പുതുവത്സരാഘോഷങ്ങളും രാത്രി പത്തിനുശേഷം അനുവദിക്കില്ല. ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :