കൈവെട്ടു കേസിലെ മുഖ്യപ്രതി നാസര്‍ കീഴടങ്ങി

കൊച്ചി| JOYS JOY| Last Modified വെള്ളി, 6 നവം‌ബര്‍ 2015 (12:49 IST)
തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകന്‍ ആയിരുന്ന ടി ജെ ജോസഫിന്റെ കൈ വെട്ടി മാറ്റിയ കേസിലെ മുഖ്യപ്രതി എം കെ നാസര്‍ കീഴടങ്ങി. കൊച്ചി എന്‍ ഐ എ കോടതിയില്‍ എത്തിയാണ് നാസര്‍ കീഴടങ്ങിയത്. അധ്യാപകന്റെ കൈവെട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് നാസര്‍ ആണെന്നായിരുന്നു എന്‍ ഐ എയുടെ കണ്ടെത്തല്‍.

മുഖ്യപ്രതി നാസര്‍ രാജ്യം വിട്ടിട്ടുണ്ടെന്നായിരുന്നു എന്‍ ഐ എ പറഞ്ഞിരുന്നത്. എന്നാല്‍, താന്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു എന്ന് നാസര്‍ ഒരു സ്വകാര്യ വാര്‍ത്താചാനല്‍ പ്രതിനിധിയോട് പറഞ്ഞു.

അതേസമയം, നാസര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളോടും താന്‍ നേരത്തെ തന്നെ ക്ഷമിച്ചതാണെന്ന് ടി ജെ ജോസഫ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :