15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (14:22 IST)

തൃശൂർ: പതിനഞ്ചു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായി. ഒഡീഷ സ്വദേശി സത്യബാൻ പ്രധാന എന്ന 24 കാരനാണ് പിടിയിലായത്. ധൻബാദ് ട്രെയിനിൽ ഒഡീഷയിലെ ബലിഗുഡയിൽ നിന്ന് എത്തിച്ച കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.

തൃശൂർ റയിൽവേ സ്റ്റേഷനിൽ എക്സൈസ് റേഞ്ച് പാർട്ടി, ആർ.പി.എഫ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടിച്ചത്. ഒരു കിലോയ്ക്ക് ആയിരം രൂപാ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ഇവിടെ എത്തിച്ചു 15000 രൂപയ്ക്ക് മരിച്ചു വിൽക്കുകയാണ് ഇയാളുടെ രീതി. പിടിയിലായ സത്യബാൻ പ്രധാൻ ബിഹാർ സ്വദേശി ലാലാ എന്നയാളുടെ ഇടനിലക്കാരനാണെന്നും ഇയാൾ സമ്മതിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :