തൊടുപുഴ|
jibin|
Last Updated:
ഞായര്‍, 12 ഓഗസ്റ്റ് 2018 (10:53 IST)
മഴ കുറഞ്ഞതോടെ ഇടുക്കിയിലും ഇടമലായറിലും ജലനിരപ്പ് കുറഞ്ഞു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പു പ്രകാരം അണക്കെട്ടിലെ രാവിലെ 8.30ന് ജലനിരപ്പ് 2399.38 അടിയാണ്. എന്നാല്‍ ഡാമില്‍ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല.
പെരിയാറിലെ ജലനിരപ്പ് കുറയുന്നതിനാൽ ആശങ്ക ഒഴിഞ്ഞെങ്കിലും എറണാകുളം ജില്ലയിൽ മാത്രം പന്ത്രണ്ടായിരത്തോളം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നെത്തും. ഉച്ചയ്ക്ക് 12.50 ഓടെയാണ് അദ്ദേഹം കൊച്ചിയിലെത്തുക. ചെറുതോണി, ഇടുക്കി ഡാം, തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍ തുടങ്ങിയ ഇടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ അദ്ദേഹം ഹെലികോപ്ടര്‍ മാര്‍ഗം
സന്ദര്‍ശിക്കും.
വൈകിട്ട് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളും കേരളത്തിലെ പ്രളയത്തെ കുറിച്ചുള്ള വിവരങ്ങള്‍ രാജ്‌നാഥ് സിംഗിനു കൈമാറും.