'ഓടിയെത്തിയപ്പോൾ കട്ടിലിൽ കിടന്ന് കത്തുന്നതാണ് കണ്ടത്'; ആറ് മാസം മുൻപ് വാങ്ങിയ ഫോൺ പൊട്ടിത്തെറിച്ച് രണ്ടായി പിളർന്നു: സംഭവം പറവൂരിൽ

രാത്രി പൂർണ്ണമായും ചാർജ് ചെയ്ത് വച്ചിരുന്നതാണെന്നും ഫോണിന് ഇതുവരെയും യാതൊരു കേടുപാടും ഉണ്ടായിരുന്നില്ലെന്നും നിസാർ പറഞ്ഞു.

Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (09:43 IST)
കട്ടിലിൽ വെറുതെ വച്ചിരുന്ന പൊട്ടിത്തെറിച്ചു. ഇന്നലെ പുലർച്ചെയാണ് ഫോൺ പൊട്ടിത്തെറിച്ച് രണ്ടായി പിളർന്നത്. ആലങ്ങാട് സ്വദേശി നിസാറിന്റെ വീട്ടിലായിരുന്നു സംഭവം. സമീപത്ത് കുട്ടി കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും അപായമൊന്നും സംഭവിച്ചില്ല.

ആറ് മാസം മുൻപ് പറവൂരിലെ കടയിൽ നിന്ന് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. രാത്രി പൂർണ്ണമായും ചാർജ് ചെയ്ത് വച്ചിരുന്നതാണെന്നും ഫോണിന് ഇതുവരെയും യാതൊരു കേടുപാടും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.

നിസാറും ഭാര്യയും ഉറക്കമുണർന്ന് പുറത്തേക്കിറങ്ങിയ സമയത്താണ് മുറിയിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോൾ ഫോൺ കട്ടിലിൽ കിടന്ന് കത്തുന്നതാണ് കണ്ടത്. കട്ടിലിന്റെ പലക കരിഞ്ഞെങ്കിലും കിടക്കയ്ക്ക് തീ പിടിച്ചില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :