മൊബൈല്‍ ഫോണിന്റെ ഉപയോഗം ഇങ്ങനെയോ ?; നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് ഏറ്റവുമധികം ബാധിച്ചേക്കാവുന്നത് കണ്ണിനെയാണ്.

Last Modified വ്യാഴം, 27 ജൂണ്‍ 2019 (16:16 IST)
ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്നായി. എവിടെപ്പോയാലും വെറുതെ ഇരുന്നാൽപോലും കയ്യിൽ മൊബൈൽ വേണമെന്ന സ്ഥിതിയാണ്. രണ്ട് സെക്കന്റ് വെറുതെ ഇരുന്നാൽ കയ്യ് അറിയാതെ മൊബൈൽ സ്ക്രീനിലേക്ക് പോകും. പിന്നെ മിനിറ്റുകൾ കഴിഞ്ഞാകും സ്ഥലകാലബോധം പോലുമുണ്ടാവുക.എന്നാൽ ഇങ്ങനെ സ്ഥിരമായി മൊബൈൽ ഫോണിൽ മുഴുകുന്നത് ഗുരുതരമായ വരുത്തി വെച്ചേക്കാം.പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ ഒരു കാര്യത്തിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ വഴുതി മാറുന്നത് അമിതമായ മൊബൈൽ ഉപയോഗം മൂലമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തുടക്കത്തിൽ നിസാരമെന്ന് തോന്നുമെങ്കിലും ശരീരത്തെയും മനസിനെയും സാമൂഹിക ബന്ധങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ് മൊബൈൽ ഫോൺ അഡിക്ഷൻ. ഒരു ഇടവേള പോലുമില്ലാതെ മൊബൈലിൽ ഉപയോഗിക്കുന്നത് പല രോഗങ്ങളും വരുത്തിവെക്കും. ജീവിതശൈലിയെ തന്നെ
ബാധിക്കുകയും ചെയ്യും.

മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് ഏറ്റവുമധികം ബാധിച്ചേക്കാവുന്നത് കണ്ണിനെയാണ്. ഏറെ സമയം വളരെ അടുത്തുള്ള ഒരു വസ്തുവിലേക്ക് മാത്രം നോക്കുമ്പോൾ, ദൂരെയുള്ള വസ്തുക്കളിൽ ശ്രദ്ധ ചെലുത്താൻ വേണ്ടിയുള്ള സമയം കൂടി ഇല്ലാതാവുകയാണ്. ഇമ ചിമ്മാൻ മറന്ന് മൊബൈലിൽ തന്നെ നോക്കിയിരിക്കുമ്പോൾ കണ്ണുകളുടെ മേലുള്ള സമ്മർദ്ദം വർധിക്കുകയാണ്.
പലപ്പോഴും മൊബൈലിൽ നിന്ന്
കണ്ണെടുക്കാതെയാണ് പലരും ഉറങ്ങാൻ കിടക്കുന്നത്. എന്നാൽ നിശ്ചിത സമയത്ത് ശരിയായ രീതിയിൽ ഉറക്കം ലഭിച്ചിലെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കും. എൽസിഡി സ്‌ക്രീനുകളിലേയ്ക്ക് കൂടുതൽ സമയം നോക്കിയിരിക്കുന്നത് സ്വഭാവികമായ ഉറക്കത്തെ ബാധിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിരുന്നു.

കുറെയധികം സമയം തല കുനിച്ചു മൊബൈയിലേക്ക് നോക്കുമ്പോൾ കണ്ണുകൾക്കൊപ്പംതന്നെ കഴുത്തിലും സമർദ്ദമേറും. കഴുത്തിന് വേദന വരുന്നതിന് കാരണമാവുകയും ചെയ്യാം.
മൊബൈൽ ഫോൺ തുടർച്ചയായി കൂടുതൽ സമയം ഉപയോഗിക്കുമ്പോൾ സെർവിക്കൽ സ്പൈനിന് സമർദ്ദം വർധിക്കുന്നു. ടെക്സ്റ്റ് നെക്ക് എന്നാണ് ഈ അസുഖം അറിയപെടുന്നത് തന്നെ.അമിതമായി മൊബൈൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. നിങ്ങൾക്ക് വിഷാദ രോഗം വരുവാനുള്ള സാധ്യത ഏറെയാണ്. ഗോഥെൻബർഗ് സർവകലാശാല നടത്തിയ പഠനത്തിൽ മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും ഡിപ്രെഷൻ വർധിക്കുന്നതായിട്ട് കണ്ടെത്തിയിരുന്നു.മൊബൈൽ പൂർണമായി ഒഴിവാക്കാൻ പറ്റില്ലെങ്കിലും ചില കാര്യങ്ങൾ ചെയ്യാൻ നമുക്കാവും. മുഴുവൻ സമയവും ഓൺലൈൻ ആകാതെ ചിലപ്പോഴക്കെ ഓഫ്‌ലൈൻ ആകാം. ആരോഗ്യവും സംരക്ഷിക്കാം, സമയവും ലാഭിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ ...

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ സംഭവിക്കുന്നത്...
വേനൽക്കാലത്ത് മുതിർന്നവരുടെ ചർമത്തെക്കാൾ അഞ്ച് മടങ്ങ് വേഗത്തിൽ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ...

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് ...

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് വാച്ച് ധരിക്കുന്നവരാണോ നിങ്ങൾ? അപകടമാണ്
ഇതിന്റെ പിന്നിൽ പതിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് പലർക്കും അറിയില്ല.

മീന്‍ ഗുളിക കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍

മീന്‍ ഗുളിക കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്
നീര്‍വീക്കം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.

തേങ്ങാവെള്ളം കുടിക്കുമ്പോള്‍ ഈ തെറ്റ് ഒഴിവാക്കുക; ഗുരുതരമായ ...

തേങ്ങാവെള്ളം കുടിക്കുമ്പോള്‍ ഈ തെറ്റ് ഒഴിവാക്കുക; ഗുരുതരമായ രോഗത്തിലേക്ക് നയിച്ചേക്കാം!
തേങ്ങ പൊട്ടിച്ച ഉടനെ തേങ്ങാവെള്ളം കുടിക്കുക

ഉറങ്ങാൻ നേരം മൊബൈലിൽ കളി വേണ്ട; റീൽസ് നോട്ടം കുറച്ചോ, ...

ഉറങ്ങാൻ നേരം മൊബൈലിൽ കളി വേണ്ട; റീൽസ് നോട്ടം കുറച്ചോ, അല്ലേൽ പണി കിട്ടും!
രാത്രിയിലെ സ്‌ക്രീൻ ഉപയോഗം ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പലർക്കും അറിയില്ല. ...