നെല്‍വിന്‍ വില്‍സണ്‍|
Last Modified വ്യാഴം, 20 മെയ് 2021 (09:32 IST)
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലെത്തുകയാണ്. വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞ. മൂന്ന് വനിത മന്ത്രിമാരാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടംനേടിയിരിക്കുന്നത്. നിയുക്തമന്ത്രിമാരുടെ കുട്ടിക്കാല ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കാന്‍ പോകുന്നത് പ്രൊഫ.ആര്‍.ബിന്ദുവാണ്. വിദ്യാഭ്യാസരംഗത്ത് ഏറെ അനുഭവസമ്പത്തുള്ള വനിത നേതാവാണ് ബിന്ദു. നിയുക്തമന്ത്രിയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിദ്യാര്‍ഥിയായിരിക്കെ കലാരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ബിന്ദു. നിയുക്തമന്ത്രിയുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ നിന്നുള്ള ഒരു ചിത്രമാണിത്. ബിന്ദു കഥകളി വേഷത്തില്‍ നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്റെ കൈയില്‍ നിന്ന് കഥകളി ഫോട്ടോകളെല്ലാം നഷ്ടപ്പെട്ടുപോയെന്നും ഒരു സുഹൃത്താണ് ഈ ഫോട്ടോ അയച്ചതെന്നും ബിന്ദു പറഞ്ഞു.
വര്‍ഷങ്ങളായി രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമാണ് ആര്‍.ബിന്ദു. തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്. വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരി എയ്ഞ്ചലാ കാര്‍ട്ടറിന്റെ കൃതികളെ ആസ്പദമാക്കി ലിംഗ പദവിയും ഉത്തരാധുനികതയും എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കഥകളി, നൃത്തം, രചനാ മത്സരങ്ങളില്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ തിളങ്ങി. കേരള വര്‍മ്മ കോളേജിലെ വൈസ് പ്രിന്‍സിപ്പാള്‍, ജനാധിപത്യ മഹിളാ അസോസിയേഷന്റെ കേന്ദ്ര കമ്മിറ്റ അംഗം, പ്രൈവറ്റ് കോളേജ് അധ്യാപകരുടെ സംഘടനയായ AKPCTA യുടെ സംസ്ഥാന നേതാവ്, സെനറ്റ് അംഗം, 2000 മുതല്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, 2005 മുതല്‍ തൃശൂര്‍
മേയര്‍ എന്നീ പദവികളെല്ലാം വഹിച്ചിട്ടുണ്ട്.