തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 12 ഡിസംബര്‍ 2018 (20:20 IST)
വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വനിതാ മതിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ പരിപാടിയല്ല. ജാതിമത ഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. വനിതാ മതിലെന്ന ആശയത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രചാരണം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ മതിൽ ഒരു സാമൂഹ്യ മുന്നേറ്റമാണ്. നവോത്ഥാന സംഘടനകൾ സ്ത്രീകളെ കൊണ്ടുവരും. ഇതില്‍
പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെയും സാമൂഹ്യ സംഘടനകളെയും തടയാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഈ നീക്കത്തെ തട്ടിമാറ്റി വലിയ മുന്നേറ്റം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആചാരങ്ങളുടെ പേരിൽ ഈ മുന്നേറ്റം തടയാനാവില്ല. ആചാരങ്ങൾ ലംഘിക്കാനുള്ളതാണെന്നാണ് കേരളത്തിലെ നവോത്ഥാന നായകർ പഠിപ്പിച്ചത്. അത് മറക്കരുത്. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത് ഇങ്ങനെയൊരു ആചാര ലംഘനമായിരുന്നുവെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ൽ സംസാരിക്കുന്നതിനിടെയാണ് വനിതാ മതില്‍ സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.