കോട്ടയം|
jibin|
Last Updated:
ബുധന്‍, 18 ജനുവരി 2017 (20:58 IST)
ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വിപുലീകരിക്കാമെന്ന ബിജെപിയുടെ മോഹങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി കേരളാ കോൺഗ്രസ് എം രംഗത്ത്.
കേരളാ കോൺഗ്രസ് എം എൻഡിഎയിലേക്ക് പോകില്ലെന്ന് ജനറൽ സെക്രട്ടറി ജോയ് എബ്രഹാം വ്യക്തമാക്കി. മുന്നണിയിൽ ചേർക്കാൻ പിറകേ നടക്കേണ്ട ഗതികേട് പാർട്ടിക്കില്ലെന്നും അദ്ദേഹമറിച്ചു.
എന്‍ഡിഎ വിപുലീകരിക്കുമെന്നും, ഒരു രാഷ്ട്രീയ പാർട്ടിയോടും ബിജെപിക്ക് അയിത്തമില്ലെന്നും കേരളാ കോണ്‍ഗ്രസ്
എമ്മിനായി എൻഡിഎയുടെ കവാടം തുറന്നു കിടക്കുകയാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് പറഞ്ഞിരുന്നു. ഇതിനുള്ള മറിപടിയാണ് ജോയ് എബ്രഹാം നല്‍കിയത്.
പാർട്ടിയുടെ നേതാവ് അഴിമതി നടത്തിയെന്ന ആരോപണവും കേസുമൊക്കെ ഉണ്ടെന്ന് പറഞ്ഞ് പാർട്ടി അഴിമതി നടത്തിയെന്നു ബിജെപി പറയുന്നില്ലെന്ന് കേരളാ കോണ്‍ഗ്രസിനെ (എം) ഉദ്ദേശിച്ച് രമേശ് വ്യക്തമാക്കിയിരുന്നു.