ഗാന്ധിജിയുടെ ചിത്രമുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിയുന്നത്; നോട്ടുകളിൽ നിന്ന് ഗാന്ധിയുടെ ചിത്രം മാറ്റും - ബിജെപി മന്ത്രി

രൂപയുടെ മൂല്യം ഇടിയാന്‍ കാരണം അതിലെ ഗാന്ധിജിയുടെ ചിത്രം: ബിജെപി

  Khadi calendar,  Modi , Mahatma Gandhi , ghandhi removed from notes ,  Haryana Minister , Anil raj , BJP , Anil Vij  , മഹാത്മാ ഗാന്ധി , ഹരിയാന മന്ത്രി അനിൽ വിജ് , നരേന്ദ്ര മോദി , ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് , നോട്ടുകൾ , ഖാദിയുടെ വിൽപ്പന , ഖാദി , പ്രധാനമന്ത്രി മോദി
ചണ്ഡിഗഢ്| jibin| Last Modified ശനി, 14 ജനുവരി 2017 (14:32 IST)
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ കലണ്ടറിൽനിന്നു മഹാത്മാ ഗാന്ധിയുടെ ചിത്രംമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ചതിനെ അനുകൂലിച്ച ഹരിയാന മന്ത്രി അനിൽ വിജ്. മഹാത്മഗാന്ധിയുടെ ചിത്രമുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ഗാന്ധിയുടേതിന് പകരം മോദിയുടെ ചിത്രമുള്ള ഇറക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.

കുറയാൻ കാരണം ഗാന്ധിയുടെ ചിത്രമാണ്. നോട്ടിന്റെ കാര്യത്തിലും ഇതു തന്നെ സംഭവിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം കറൻസിയിൽ വന്ന അന്നു മുതൽ അതിന്റെ മൂല്യം ഇടിഞ്ഞു തുടങ്ങി. കാലക്രമേണ നോട്ടുകളിൽ നിന്ന് ഗാന്ധിയുടെ ചിത്രം മാറ്റുമെന്നും ഹരിയാനയിലെ അമ്പാലയിലെ പൊതുചടങ്ങിൽ സംസാരിക്കവെ അനിൽ വിജ് പറഞ്ഞു.

ഗാന്ധിയെക്കാൾ വിപണന മൂല്യമുള്ള നേതാവാണ് മോദി. മഹാത്മഗാന്ധിയേക്കാൾ വലിയ ഖാദി പ്രചാരകന്‍ കൂടിയാണ് പ്രധാനമന്ത്രി. മോദി പ്രധാനമന്ത്രി പദത്തില്‍ എത്തിയതോടെ ഖാദി ഉത്പന്നങ്ങളുടെ വിൽപ്പന 14 ശതമാനം വർദ്ധിച്ചു. മഹാത്മാ ഗാന്ധിയുടെ പേരിൽ പേറ്റന്റ് ഉള്ള ഉൽപ്പന്നമല്ല ഖാദിയെന്നും അനിൽ വിജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :