സോളാര്‍ കേസ് അന്വേഷിക്കേണ്ടത് സംസ്ഥാന ഏജന്‍സി; പിണറായി വിജയന്‍

പാലക്കാട്| Sajith| Last Modified വെള്ളി, 29 ജനുവരി 2016 (12:16 IST)
സോളാറില്‍ സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് പിണറായി വിജയന്‍. കോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ഏജന്‍സിയാണ് ഈ കേസ് അന്വേഷിക്കേണ്ടതെന്നും പിണറായി അഭിപ്രായപ്പെട്ടു.

പല അന്വേഷണത്തിന്റെ പേരിലും സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് പറയുന്നത്. അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോകണമെങ്കില്‍ സംസ്ഥാനത്തെ പ്രത്യേക സംഘം വഴിയുള്ള അന്വേഷണമാണ് ഉചിതമെന്നും പാലക്കാടെത്തിയ നവകേരള യാത്രയ്ക്കിടെ അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :