തിരുവനന്തപുരം|
jibin|
Last Updated:
ചൊവ്വ, 3 മാര്‍ച്ച് 2015 (16:22 IST)
35-മത് ദേശീയ ഗെയിംസില്‍ സംസ്ഥാന ടീമിന്റെ മികച്ച പ്രകടനം കണക്കിലെടുത്ത് വ്യക്തിഗത ഇനങ്ങളില്‍ മെഡലുകള്‍ നേടിയവരിലും ടീമിനത്തില്‍ സ്വര്‍ണമെഡല്‍ നേടിയവരിലും നിലവില്‍ ജോലിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ടീമിനത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയവരില്‍ ജോലിയില്ലാത്തവര്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്.
സംസ്ഥാനത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ഒളിംപിക്‌സ് നിലവാരം പുലര്‍ത്തുകയും ചെയ്ത സജ്ജന്‍ പ്രകാശ് (നീന്തല്‍), എലിസബത്ത് സൂസന്‍ കോശി (ഷൂട്ടിംഗ്), അനില്‍ഡ തോമസ് (അത്‌ലറ്റിക്‌സ്), അനു രാഘവന്‍ (അത്‌ലറ്റിക്‌സ്) എന്നീ കായികതാരങ്ങളുടെ വിദേശപരിശീലനം അടക്കമുള്ള വിദഗ്ധ പരിശീലനത്തിന് ആവശ്യമായ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മെഡല്‍ നേടിയവരുടെ ബയോഡാറ്റ, നിലവിലെ ഉദ്യോഗത്തിന്റെ അവസ്ഥ എന്നിവ ഉള്‍പ്പെടുത്തിയ വിശദമായ പ്രൊപ്പോസല്‍ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണസില്‍ സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.