കൊച്ചി|
VISHNU.NL|
Last Modified വ്യാഴം, 20 നവംബര്‍ 2014 (16:13 IST)
ബാര്‍ കോഴ വിവാദത്തേ സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തേക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണ പത്രിക സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. അന്വേഷണത്തില്‍ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങളും രേഖകളും ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിജിലന്‍സിന് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ 45 ദിവസം നല്‍കിയിരുന്നു.
എന്നാല്‍ അത് നടത്താതിരിക്കുകയും ക്വിക്ക് വേരിഫിക്കേഷന്‍ താമസിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൊടതി ഇടപെട്ടത്.
സാധാരണയായി ക്വിക്ക് വെരിഫിക്കേഷന് ഏഴു ദിവസമാണ് അനുവദിക്കാറുള്ളത്. ഇത് 15 ദിവസം വരെയും ആകാറുണ്ട്. അപൂര്‍വം ചില കേസുകളില്‍ 45 ദിവസത്തെ സമയം നല്‍കും. ഇത്തരത്തില്‍ എന്തു പ്രത്യേകതയാണ് ഈ കേസിനുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രാഥമിക അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും ക്വിക്ക് വെരിഫിക്കേഷന്‍ വൈകുന്നതില്‍ പ്രത്യേക സാഹചര്യമുണ്ടോയെന്നും കോടതി ചോദിച്ചു. വിജിലന്‍സ് നടപടി സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്ന ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. സിപിഐ നേതാവ് വി.എസ്. സുനില്‍കുമാറാണ് ഹര്‍ജി നല്‍കിയത്. കേസ് അടുത്ത മാസം രണ്ടിന് പരിഗണിക്കും.
ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറല്‍ കോടതിക്കു മുന്‍പാകെ സമര്‍പ്പിച്ചപ്പോഴാണ് അന്വേഷണത്തെ സംബന്ധിച്ച് കോടതി പരാമര്‍ശം നടത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.