നിരോധിത ലഹരി വസ്തുക്കളുടെ വന്‍ ശേഖരം പിടികൂടി

പാലക്കാട്| vishnu| Last Modified തിങ്കള്‍, 21 ജൂലൈ 2014 (15:22 IST)
വിപണിയില്‍ അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കളുടെ വന്‍ ശേഖരം പാലക്കാട് പിടികൂടി.
ട്രെയിനില്‍ കടത്താന്‍ ശ്രമിക്കവേയായിരുന്നു പിടികുടിയത്. നവയുഗ് എക്സ്പ്രസിലെ പാര്‍സല്‍ വിഭാഗത്തിലാണ് 34 ചാക്ക് നിരോധിത ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്.

രൂക്ഷമായ ഗന്ധത്തേ തുടര്‍ന്ന് യാത്രക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.ആര്‍പിഎഫും ഗവണ്‍മന്റ് റെയില്‍വേ പൊലീസും റയില്‍വേ വാണിജ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടികുടിയത്.

പൌഡറാണെന്ന തെറ്റായ വിവരം നല്‍കിയാണ് ഡല്‍ഹിയില്‍ നിന്നും മംഗലാപുരത്തേക്ക് ലഹരിവസ്തുക്കള്‍ ബുക്ക് ചെയ്തത്. ഇതില്‍ 19 ചാക്കില്‍ പാക്കറ്റുകളിലും 15 ചാക്കില്‍ ചെറിയ ടിന്നുകളിലുമായാണ് ലഹരിവസ്തുക്കള്‍ സൂക്ഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :