ഫ്രാന്‍സില്‍ ട്രെയിന്‍ കൂട്ടിയിടിച്ചു; 25 പേര്‍ക്ക് പരുക്ക്

പാരിസ്| Last Modified വെള്ളി, 18 ജൂലൈ 2014 (09:24 IST)
തെക്ക് പടിഞ്ഞാറന്‍ ഫ്രഞ്ച് നഗരമായ പോവില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. അതിവേഗ ട്രെയിനും പാസഞ്ചര്‍ ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന അതിവേഗ ട്രെയിനില്‍ എതിര്‍ ദിശയില്‍ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു.

രണ്ട് ട്രെയിനുകളിലുമായി 238 ഓളം യാത്രക്കാരുണ്ടായിരുന്നു. പരുക്കേറ്റവരില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണ്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :