‘സൈന്യം വിളിച്ചാൽ ഞാനുമുണ്ടാകും, ഒറ്റക്കാലൻ ആണെങ്കിലും ഒളിച്ചിരുന്ന് യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ‘- വൈറലായി പോസ്റ്റ്

‘ഞങ്ങള് ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും അല്ല, ഭരതീയരാണ്‘- നന്ദുവിന്റെ പോസ്റ്റ് വൈറലാകുന്നു

Last Updated: ശനി, 16 ഫെബ്രുവരി 2019 (12:43 IST)
‘സൈന്യം വിളിക്കുകയാണെങ്കിൽ ഞാനുണ്ടാകും മുന്നിൽ , ഒറ്റക്കാലൻ ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ, നേർക്കുനേർ എന്നെക്കൊണ്ട് കഴിയുന്നത് ഞാനും ചെയ്യും‘. - പുൽ‌വാല ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം സ്വദേശിയായ നന്ദു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. ക്യാൻസറിനെ ചെറുത്തു‌തോൽപ്പിച്ച നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

നന്ദുവിന്റെ ഫേസ്ബുക് പോസ്റ്റ്:

സൈന്യം വിളിക്കുകയാണെങ്കിൽ ഞാനുണ്ടാകും മുന്നിൽ. ഒറ്റക്കാലൻ ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ. നേർക്കുനേർ. എന്നെക്കൊണ്ട് കഴിയുന്നത് ഞാനും ചെയ്യും. ഒരിടത്തു കൊണ്ടിരുത്തിയാൽ പരിക്ക് പറ്റുന്നവരെ അശ്വസിപ്പിക്കാനെങ്കിലും എനിക്ക് കഴിയും.

ആയുധങ്ങളുടെ കണക്കെഴുതാനോ…വയർലെസ് മെസ്സേജുകൾ ഫോർവേഡ് ചെയ്യാനോ ഒക്കെ എനിക്കും കഴിയും… ഒന്നുമില്ലെങ്കിൽ ഡ്യൂട്ടിക്ക് പോകുന്നവരുടെ യൂണിഫോം മടക്കി വയ്ക്കാനും ചെരുപ്പ് വൃത്തിയാക്കാനോ ഒക്കെ എനിക്കും കഴിയും. പൂർണ്ണ സന്തോഷത്തോടെ തന്നെ ഞാൻ അത് ചെയ്യും.

കഴിഞ്ഞ കുറേ മണിക്കൂറുകളായി മനസ്സിനുള്ളിൽ അഗാധമായ ദുഖവും അതിനോടൊപ്പം ആ തീവ്രവാദികളോടുള്ള അമർഷവുമാണ്. പ്രജോഷേട്ടൻ അയച്ചു തന്ന ജവാന്മാരുടെ ചിന്നിചിതറിയ ശരീരഭാഗങ്ങളുടെ ദൃശ്യങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല. ആ കുടുംബങ്ങളുടെ കണ്ണീർ ഹൃദയത്തിൽ കത്തിപോലെ ആഴ്ന്നിറങ്ങുന്നു. നിനക്കൊന്നും മാപ്പില്ലെടാ തീവ്രവാദി നായ്ക്കളേ.

എനിക്ക് ചിലപ്പോൾ മറ്റുള്ളവരെപ്പോലെ ചെയ്യാൻ കഴിയില്ലായിരിക്കാം. എന്നാലും ഞാൻ ഉണ്ടാകും മുന്നിൽ. ചങ്കൂറ്റത്തോടെ ചങ്കുറപ്പോടെ ഉണ്ടാകും മുന്നിൽ. ഞങ്ങൾ ആൺകുട്ടികളാണെടാ ചെറ്റകളേ. ഒളിഞ്ഞിരുന്നല്ല നേർക്കുനേർ യുദ്ധം ചെയ്യും. വന്ദേമാതരം, വന്ദേമാതരം, ജയ്ഹിന്ദ്. ഞങ്ങള് ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും അല്ല, ഭരതീയരാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :