ഹെൽമറ്റില്ലെങ്കിലും പെട്രോൾ ലഭിക്കും, ഉത്തരവ് തിരുത്തി ടോമിൻ തച്ചങ്കരി

ഹെല്‍മെറ്റില്ലെങ്കിലും പെട്രോള്‍ ലഭിക്കും, ഉത്തരവ് വെട്ടി ഗതാഗത കമ്മീഷണർ

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 29 ജൂലൈ 2016 (11:02 IST)
ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവർക്ക് പെട്രോൾ നൽകില്ലെന്ന ഉത്തരവ് ഗതാഗത കമ്മീഷണർ ടോമിൻ തച്ചങ്കരി തിരുത്തി. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് എല്ലാ ഡെപ്യൂട്ടി ഗതാഗത കമ്മീഷണർമാർക്കും അയച്ചു. ഹെൽമെറ്റ് വെക്കാൻ പമ്പു ജീവനക്കാർ ഉപദേശിക്കാനും നിർദേശമുണ്ട്.

ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന തരത്തിൽ ബോധവൽക്കരണം നടത്താനും പരിശോധന ശക്തമാക്കാനുമാണ് തിരുത്തിയ ഉത്തരവിൽ പറയുന്നത്. ആദ്യഘട്ടത്തിൽ ബോധവൽക്കരണ ക്ലാസുക‌ൾ നടത്തും. പിന്നീട് മുന്നറിയിപ്പ് നൽകും. എന്നാൽ തുടർച്ചയായി ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കും.

ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ ആദ്യത്തെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഹെല്‍മറ്റ് ഇല്ലാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പമ്പുടമകളോട് നിര്‍ദ്ദേശിക്കുന്ന ഉത്തരവില്‍ സമ്മിശ്ര പ്രതികരണമാണ് പൊതുജനങ്ങള്‍ പുലര്‍ത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :