സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കും: ടോമിന്‍ ജെ തച്ചങ്കരി

സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളിലും ഒരു വര്‍ഷത്തിനുള്ളില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി

thiruvananthapuram, tomin j thanchankari, numberplate തിരുവനന്തപുരം, ടോമിന്‍ ജെ തച്ചങ്കരി, നമ്പര്‍പ്ലേറ്റ്
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 28 ജൂലൈ 2016 (08:39 IST)
സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളിലും ഒരു വര്‍ഷത്തിനുള്ളില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റ് ദുരുപയോഗം ചെയ്യുന്നവരെ പിടികൂടുന്നതിനായി ഓപ്പറേഷന്‍ നമ്പര്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

സുപ്രീം കോടതി വിധി അനുകൂലമായ സാഹചര്യത്തിലാണ് ഈ തീരുമാനം. മോട്ടാര്‍ വാഹന വകുപ്പിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തി 3058 വാഹനങ്ങള്‍ പിടിച്ചെടുത്ത് 10,00,650 രൂപ പിഴ ഈടാക്കിയതായും ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.

അതേസമയം മോട്ടാര്‍ വാഹനവകുപ്പിന്റെ തീരുമാനത്തെ ഗതാഗത മന്ത്രി എതിര്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കി. എല്ലാ വാഹനങ്ങളിലും ജിപിഎസ് സംവിധാനം ഒരുക്കും. ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് നമ്പര്‍ പ്ലേറ്റ് ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :